ഫേസ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വില്പനയ്ക്ക് വെച്ച് ഹാക്കർ

50 കോടി ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും മറ്റു അടിസ്ഥാന വിവരങ്ങളുമുൾപ്പെടെ ചോർത്തി വിൽപ്പനക്ക് വെച്ച് ഹാക്കർ. കഴിഞ്ഞ ജനുവരി മുതൽ ഹാക്കർ വെബ്സൈറ്റുകളിൽ കാണുന്ന ഫേസ് ബുക്കുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തന്നെയാണ് ഇവയിലുമുള്ളതെന്നാണ് വിദഗ്‌ദ്ധരുടെ നിഗമനം. വിവരങ്ങൾ അത്ര പ്രധാനമല്ലാത്തതുകൊണ്ടാകാം, ഇവക്ക് ചെറിയ തുക മാത്രമാണ് ഹാക്കർ ആവശ്യപ്പെടുന്നത്.

ഹാക്കർ ചോർത്തിയ വിവരങ്ങൾ ഏറെ പഴക്കമുള്ളതാണെന്നും 2019 ൽ പരിഹരിച്ച ഒരു പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക് വാർത്ത കുറിപ്പിൽ അറിയിച്ചു.

അതെ സമയം, വിവരങ്ങൾ ഹാക്കർ വഴി ചോർന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബർ കുറ്റകൃത്യ സ്ഥാപനമായ ഹഡ്സൺ റോക്കിലെ ആലൺ ഗാൽ മുന്നറിയിപ്പ് നൽകി.

Story Highlights: Facebook Users personal information may have been hacked

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top