ഐപിഎൽ ഫ്രാഞ്ചൈസി ബ്രാൻഡ് വാല്യു; ഏറ്റവുമധികം ഇടിവ് ചെന്നൈ സൂപ്പർ കിംഗ്സിന്

brand value CSK dip

ഐപിഎൽ ഫ്രാഞ്ചൈസികളുടെ ബ്രാൻഡ് വാല്യുവിൽ ഏറ്റവും കൂടുതൽ ഇടിവുണ്ടായത് ചെന്നൈ സൂപ്പർ കിംഗ്സിന്. 16.5 ശതമാനം ഇടിവാണ് ചെന്നൈയുടെ ബ്രാൻഡ് വാല്യുവിൽ ഉണ്ടായിരിക്കുന്നത്. 2019ൽ 732 കോടി രൂപ ആയിരുന്ന ബ്രാൻഡ് വാല്യു ഇപ്പോൾ 611 കോടി രൂപയാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് ചെന്നൈയുടെ ബ്രാൻഡ് വാല്യുവിൽ ഇടിവുണ്ടായത്. ബ്രാൻഡ് വാല്യുവേട് ചെയ്യുന്ന ഡഫ് ആൻഡ് ഫെല്പ്സ് ആണ് കണക്കുകൾ പുറത്തുവിട്ടത്.

എല്ലാ ടീമുകളുടെയും ബ്രാൻഡ് വാല്യുവിൽ ഇടിവുണ്ടായിട്ടുണ്ട്. ഒപ്പം, ഐപിഎലിൻ്റെ ബ്രാൻഡ് വാല്യുവിനും ഇടിവുണ്ടായി. 6 വർഷത്തിനിടെ ഇത് ആദ്യമായാണ് ഐപി-എൽ ബ്രാൻഡ് വാല്യു ഇടിയുന്നത്. 3.6 ശതമാനമാണ് ഉണ്ടായ ഇടിവ്. 2019ൽ 47,500 കോടി രൂപ ആയിരുന്ന വാല്യും 2020ൽ 45800 ആയി താഴ്ന്നു.

761 കോടി രൂപ മൂല്യമുള്ള മുംബൈ ഇന്ത്യൻസ് ഏറ്റവുമധികം ബ്രാൻഡ് വാല്യു ഉള്ള ഫ്രാഞ്ചൈസി ആയി തുടരുകയാണ്. പക്ഷേ, മുംബൈക്ക് 5.9 ശതമാനം ഇടുവുണ്ടായിട്ടുണ്ട്. 809 കോടി രൂപയിൽ നിന്ന് 761 കോടി രൂപ ആയി താഴ്ന്നു. ബ്രാൻഡ് വാല്യുവിൽ ഏറ്റവുമധികം ഇടിവുണ്ടായ ഫ്രാഞ്ചൈസികളിൽ രണ്ടാമത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ്. 629 കോടി രൂപയിൽ നിന്ന് 13.7 ശതമാനം ഇടിവുണ്ടായി 543 കോടി ആയി. പഞ്ചാബിന് 11.3 ശതമാനം ഇടിവുണ്ടായി. 358 കോടി രൂപയിൽ നിന്ന് 318 കോടി രൂപയായി മൂല്യം ഇടിഞ്ഞു.

ബെംഗളൂരു (9.9 ശതമാനം)- 595 കോടി രൂപയിൽ നിന്ന് 536 കോടി രൂപ, ഹൈദരാബാദ് (8.5 ശതമാനം)- 483 കോടി രൂപയിൽ നിന്ന് 442 കോടി രൂപ, രാജസ്ഥാൻ (8.1 ശതമാനം)- 271 കോടി രൂപയിൽ നിന്ന് 249 കോടി രൂപ. ഡൽഹി ക്യാപിറ്റൽസിൻ്റെ ബ്രാൻഡ് വാല്യുവിനാണ് ഏറ്റവും കുറവ് ഇടിവുണ്ടായത്. ഒരു ശതമാനമാണ് ഡൽഹിയുടെ ബ്രാൻഡ് വാല്യുവിനുണ്ടായ ഇടിവ്. 374 കോടി രൂപ ആയിരുന്ന മൂല്യം 370 ആയി ഇടിഞ്ഞു.

Story Highlights: Franchise-wise brand value revealed; CSK suffers biggest dip

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top