‘സർക്കാരിന്റെ എല്ലാ നല്ല കാര്യത്തേയും വക്രീകരിക്കുന്നു’; പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം സർക്കാരിന്റെ എല്ലാ നല്ല കാര്യത്തേയും വക്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നുണകളുടെ ചീട്ടുകൊട്ടാരം നിർമിക്കുന്ന വാസ്തുശിൽപികളായി പ്രതിപക്ഷം മാറി. യുഡിഎഫ് ഭരണകാലത്ത് 7.45 രൂപയ്ക്ക് വൈദ്യുതി വാങ്ങിയവരാണ് സർക്കാരിനെ വിമർശിക്കുന്നത്. രാജസ്ഥാൻ സർക്കാർ കാറ്റാടി വൈദ്യുതിക്ക് നൽകുന്നത് 5.2 രൂപയാണ്. രാജ്യത്തെ എല്ല കോൺഗ്രസ് സർക്കാരുകളും ഉയർന്ന വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ഫൈനാൻസസ് സ്റ്റഡി ഓഫ് ബഡ്ജറ്റ് എന്ന റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തിൽ 2019-20 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 31.2 ശതമാനമാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 33.1 ശതമാനവും പഞ്ചാബിൽ 40.3 ശതമാനമാണ്. ഉത്തർപ്രദേശിൽ 34 ശതമാനവും പശ്ചിമബംഗാളിൽ 37.1 ഉം ബിഹാറിൽ 31.9 ശതമാനവുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണമാണെന്ന് എല്ലാവർക്കും മനസിലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Ramesh chennithala, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top