അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി; വിധി ഇന്ന്

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി ഇന്ന് വിധി പറയും. പരംബീർ സിംഗിന്റെ ഹർജി നിലനിൽക്കുമോയെന്നതിലാണ് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത്.

കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമുണ്ടെങ്കിൽ എന്തുകൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, പരംബീർ സിംഗിനോട് ചോദിച്ചിരുന്നു. ഡാൻസ് ബാറുകൾ, പബ്ബുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി മുംബൈ പൊലീസിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന ആരോപണമാണ് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരംബീർ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നൽകിയ കത്ത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

Story Highlights: anil deshmukh, parambir singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top