തൃപ്പൂണിത്തുറയിൽ ശബരിമല കർമ്മസമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ

തൃപ്പൂണിത്തുറയിൽ ശബരിമലയുടെ പേരിൽ പോര് മുറുകുന്നു. തൃപ്പൂണിത്തുറയിൽ വിവിധയിടങ്ങളിൽ ശബരിമല കർമ്മസമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

ബിജെപിയുടെ പാർട്ടി ഓഫിസിന് മുന്നിൽ അടക്കമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപിക്ക് വോട്ട് ചെയ്ത് സിപിഐഎമ്മിനെ സഹായിക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഇത്തരത്തിൽ ഒരു പോസ്റ്റർ ഇറക്കിയിട്ടില്ലെന്ന് ശബരിമല കർമ്മസമിതി അറിയിച്ചു.

തൃപ്പൂണിത്തുറയിൽ മൂന്ന് മുന്നണികളും ശബരിമല വിഷയം വലിയ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിരുന്നു. ഇതിന്റെ പേരിൽ വാക്ക് പോരും ശക്തമായിരുന്നു. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമല വിഷയം വീണ്ടും ചർച്ചയാകുകയാണ്.

Story Highlights: assembly elections 2021, fake poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top