ട്രെയിനില്‍ നിന്ന് വീണ വയോധികനെ അത്ഭുതകരമായി രക്ഷിച്ച് പൊലീസുകാരന്‍; ഞെട്ടിക്കുന്ന വിഡിയോ

ട്രെയിനില്‍ നിന്ന വീണ വയോധികനെ അത്ഭുതകരമായി രക്ഷിക്കുന്ന പൊലീസുകാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അടക്കം വിഡിയോ പങ്കുവച്ചിട്ടുണ്ട്.
‘രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്റ്റേഷനില്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള ഇടപെടലിനെ തുടര്‍ന്ന് പ്രായമായ ഒരു യാത്രക്കാരനെ രക്ഷപ്പെടുത്തി. പൂര്‍ണ ഉത്തരവാദിത്തത്തോടെ ചുമതലകള്‍ നിര്‍വഹിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെകുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു.” എന്ന് വിഡിയോ പങ്കുവച്ച് പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
Read Also : ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം
വിഡിയോ ദൃശ്യത്തില്‍ ഓടിതുടങ്ങിയ ട്രെയിനിന്റെ അടുത്തുള്ള പ്ലാറ്റ്‌ഫോമിലൂടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ നടക്കുന്നത് കാണാം. പെട്ടെന്ന് എന്തോ കണ്ടിട്ടെന്നപോലെ ഓടാന്‍ തുടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
Read Also : ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം
കുറച്ച് നിമിഷങ്ങള്‍ക്കുശേഷം, ഓടുന്ന ട്രെയിനിന്റെ വിന്‍ഡോയില്‍ മുറകെപിടിച്ചിരിക്കുന്ന ഒരു വയോധികനെ കാണാം. കൈവിട്ട് പ്ലാറ്റ്‌ഫോമിലേക്ക് വീണ വയോധികനെ ട്രെയിനിന്റെ അടിയിലേക്ക് പോകാതെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വലിച്ച് രക്ഷിക്കുന്നതായി കാണാം.
സുരക്ഷാ ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയിരിക്കുന്നത്. പീയുഷ് ഗോയല്‍ പങ്കുവച്ച വിഡിയോയ്ക്ക് ഇതിനോടകം 6500 ലധികം ലൈക്കുകളും 888 റീട്വിറ്റുകളും ലഭിച്ചിട്ടുണ്ട്.
राजस्थान के सवाई माधोपुर स्टेशन पर एक बुजुर्ग यात्री को ड्यूटी पर तैनात सुरक्षा कर्मी द्वारा त्वरित कार्रवाई करते हुए ट्रेन की चपेट में आने से बचाया गया।
— Piyush Goyal (@PiyushGoyal) April 2, 2021
अपने सुरक्षाकर्मियों पर हमें गर्व है, जो पूरे सेवाभाव के साथ अपने दायित्व का निर्वहन कर रहे हैं। pic.twitter.com/qghECbmTZo
Story Highlights: Hero Cop Saves Man From Falling Under Train