‘കണ്ണിൽ എന്റെ’ മരക്കാർ സിനിമയിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘കണ്ണിൽ എന്റെ’ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ശ്വേത മോഹ, സിയ ഉൾ ഹബ് എന്നിവർ ചേർന്നാണ്. റോണി റാഫേൽ ഈണം നൽകിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്.

പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനുമാണ് വിഡിയോയിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരയ്ക്കുന്നത്. കുഞ്ഞാലി മരക്കാർ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. മോഹൻലാൽ, മഞ്ജു വാരിയർ, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് ,സുനിൽ ഷെട്ടി, മുകേഷ്, സിദ്ദിഖ് , മാമുക്കോയ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രം മെയ്-13 ന് പ്രദർശനത്തിനെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.

Story Highlights: Marakkar Aarabikadalinte Simham Movie video song Teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top