ഛത്തീസ്ഗഡില്‍ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റ് തടങ്കലില്‍

ഛത്തീസ്ഗഡില്‍ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റ് തടങ്കലില്‍. ജവാന്‍ കസ്റ്റഡിയിലുണ്ടെന്ന് മാവോയിസ്റ്റുകള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. അതേസമയം, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ മാധ്യമങ്ങളെ അറിയിച്ചു. വീരമ്യത്യു വരിച്ച 22 ജവാന്മാര്‍ക്കും ആഭ്യന്തരമന്ത്രി ജഗദല്‍പൂരില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഉന്നത കേന്ദ്ര സേനാംഗങ്ങളും പൊലിസ് സേനാംഗങ്ങളും വീര മ്യത്യു വരിച്ച സഹപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി.
ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ നടന്ന അവലോകന യോഗത്തില്‍ കേന്ദ്ര-സംസ്ഥാന സുരക്ഷാ സേനകളുടെ സംയുക്ത സംഘത്തെ വിപുലീകരിക്കാന്‍ തിരുമാനം എടുക്കുകയും ചെയ്തു. പരുക്കേറ്റ ജവാന്മാരെ യോഗത്തിന് ശേഷം കണ്ട അമിത്ഷാ സംഭവ സ്ഥലത്തും നേരിട്ടെത്തി. അമിത് ഷാ മടങ്ങുന്നതിന് തൊട്ടു മുന്‍പാണ് പ്രാദേശിക മാധ്യമങ്ങളോട് കാണാതായ ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് മാവോയിസ്റ്റുകള്‍ വെളിപ്പെടുത്തിയത്.
Story Highlights: Missing CRPF Jawans in Maoist Captivity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here