‘പ്രതികരണമില്ലാതെ വന്നപ്പോഴാണ് അത് പ്രതിമയാണെന്ന് മനസിലായത്’; പ്രചാരണ കാലത്തെ രസകരമായ അനുഭവം പറഞ്ഞ് ടി. സിദ്ദിഖ്

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ രസകരമായ അനുഭവം പങ്കുവച്ച് കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ്. വോട്ട് ചോദിച്ച് പോയപ്പോഴുണ്ടായ അനുഭവമാണ് സിദ്ദിഖ് ട്വന്റിഫോറിനോട് പങ്കുവച്ചത്.

വലിയ ടെക്‌സ്‌റ്റൈൽസിൽ കയറുമ്പോൾ അവിടെ നിരവധി തൊഴിലാളികൾ ഉണ്ടാകും. അവരുടെ ഇടയിലൂടെ ഓടിക്കയറി നടക്കുമ്പോഴായിരിക്കും മികച്ച രീതിയിൽ അലങ്കരിച്ച് വച്ചിരിക്കുന്ന പ്രതിമകളെ കാണുന്നത്. പ്രതിമയാണെന്ന് അറിയാതെ അവിടെയും പോയി കൈ കൊടുത്തിട്ടുണ്ട്. പ്രതികരണമില്ലാതെ വരുമ്പോഴാണ് അത് പ്രതിമയാണെന്ന് മനസിലാകുന്നതെന്നും ടി. സിദ്ദിഖ് പറഞ്ഞു.

തോട്ടം തൊഴിലാളികളോടും വിദ്യാർത്ഥികളോടും സംവദിച്ച സമയത്തും മനസിൽ തട്ടിയ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. അവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടെയുണ്ടാകുമെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണിൽ ഒരു തിളക്കം കണ്ടു. അത് തനിക്ക് മികച്ച പ്രതീക്ഷയാണ് നൽകിയതെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.

Story Highlights: assembly elections 2021, T siddique

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top