സംസ്ഥാനത്ത് എഴുപത് കടന്ന് പോളിംഗ് ശതമാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് പൂർത്തിയാകാൻ രണ്ട് മണിക്കൂർ ശേഷിക്കേ 70.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ് രേഖപ്പെടുത്തിയത്.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ഏഴ് മണിക്കാണ് അവസാനിക്കുക. ഒറ്റപ്പെട്ട സംഘർഷങ്ങൾ ഒഴിച്ചാൽ സംസ്ഥാനത്ത് മികച്ച രീതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ശക്തമായ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്ത് സിപിഐഎം-ബിജെപി സംഘർഷമുണ്ടായതാണ് എടുത്തു പറയേണ്ടത്. സിപിഐഎം, ബിജെപി ശക്തികേന്ദ്രമായ കാട്ടായിക്കോണത്താണ് സംഘർഷമുണ്ടായത്. ചിലയിടങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു. ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജിനെതിരെ കയ്യേറ്റ ശ്രമമുണ്ടായതും വാർത്തയായി. ചിലയിടങ്ങളിൽ മഴ പെയ്തത് പോളിംഗിനെ ബാധിച്ചു.

Story Highlights: assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top