Advertisement

ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമിയും ഹരീഷ് റാവത്തും പിന്നിൽ

March 10, 2022
Google News 1 minute Read

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തും പിന്നിൽ. ഖതിമയിൽ ബിജെപിയുടെ പുഷ്കർ സിംഗ് ധാമി 2000ലധികം വോട്ടുകൾക്കാണ് പിന്നിൽ നിൽക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഹരീഷ് റാവത്ത് നൈനിറ്റാളിലെ ലാൽകുവൻ മണ്ഡലത്തിൽ 2713 വോട്ടുകൾക്കും പിന്നിൽ നിൽക്കുന്നു. സംസ്ഥാനത്തെ 44 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന് 22 സീറ്റുകളുണ്ട്.

ഉത്തരാഖണ്ഡിൽ ബിജെപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ. 70 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 48 സീറ്റ് നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് അവകാശപ്പെട്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. ശക്തമായ പോരാട്ടം നടക്കുമെങ്കിലും ഉത്തരാഖണ്ഡിൽ ബിജെപി തുടരും. രണ്ട് പാർട്ടികളിലും വിമത സ്വരങ്ങളുണ്ടായിരുന്നു. കോൺഗ്രസിൽ ഇത് അല്പം കൂടുതലായിരുന്നു.

4 വാഗ്ധാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. 5 ലക്ഷം കുടുംബങ്ങൾക്ക് വർഷം 40,000 രൂപ വീതം നൽകുന്ന ന്യായ് സ്കീം, 4 ലക്ഷം പേർക്ക് ജോലി, 500 രൂപയിൽ താഴെ ഗ്യാസ് സിലിണ്ടർ, വീട്ടുവാതിൽക്കൽ വൈദ്യ സഹായം എന്നീ വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ചത്. ഏകീകൃത സിവിൽ കോഡായിരുന്നു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ധാനം. ബിജെപി അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.

Story Highlights: uttarakhand pushkar singh dhami harish rawat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here