Advertisement

‘ഐപിഎൽ ലീഗ് മത്സരങ്ങൾ മുംബൈയിലും പൂനെയിലും വച്ച് നടത്താൻ ആലോചിക്കുന്നു’; സൗരവ് ഗാംഗുലി

February 3, 2022
Google News 2 minutes Read
IPL league Mumbai Pune

ഇന്ത്യൻ പ്രീമിയർ ലീഗിലെ വരുന്ന സീസൺ മത്സരങ്ങൾ മുംബൈയിലും പൂനെയിലും വച്ച് നടത്താൻ ആലോചിക്കുന്നു എന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ലീഗ് മത്സരങ്ങളിൽ മഹാരാഷ്ട്രയിൽ വച്ച് നടത്താനാണ് ആലോചന. പ്ലേ ഓഫുകളുടെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സ്പോർട്സ്റ്റാറിനോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു. (IPL league Mumbai Pune)

“കൊവിഡ് സാഹചര്യം വളരെ രൂക്ഷമായില്ലെങ്കിൽ ഇന്ത്യയിൽ തന്നെ ഇക്കൊല്ലം ഐപിഎൽ നടക്കും. മഹാരാഷ്ട്രയിൽ മുംബൈയും പൂനെയിലുമായി ലീഗ് മത്സരങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. പ്ലേഓഫ് വേദികളെപ്പറ്റി പിന്നീട് തീരുമാനിക്കും.”- ഗാംഗുലി പറഞ്ഞു.

ഇക്കൊല്ലം വനിതാ ടി-20 ചലഞ്ച് ഉണ്ടാവുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. മെയിൽ, ഐപിഎൽ പ്ലേ ഓഫുകളുടെ സമയത്താവും ടൂർണമെൻ്റ്. ഭാവിയിൽ, ആവശ്യത്തിനു താരങ്ങളായാൽ നമ്മൾ വനിതാ ഐപിഎൽ നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ഐപിഎൽ സംപ്രേഷണാവകാശം; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ

ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്നാണ് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്.

മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 16,347 കോടി രൂപയ്ക്കാണ് ഡിസ്നി സ്റ്റാർ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. 35,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ പ്രതീക്ഷിക്കുന്നത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു എങ്കിലും അതും കഴിഞ്ഞ് പോകുമെന്നാണ് റിപ്പോർട്ടുകൾ.

ഡിസ്നി സ്റ്റാറും സോണി സ്പോർട്സും തമ്മിലാണ് പ്രധാന മത്സരം. എന്ത് വിലകൊടുത്തും ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനാണ് ഇവരുടെ ശ്രമം. ഇവർക്കൊപ്പം, ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ആരംഭിച്ച ഒടിടി സേവനം ആമസോൺ പ്രൈം വിഡിയോയും ഐപിഎലിനായി രംഗത്തുണ്ടാവും. റിലയൻസും ക്രിക്കറ്റ് സംപ്രേഷണ രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്. വയാകോമിലൂടെ റോഡ് സേഫ്റ്റി സീരീസ് അടക്കമുള്ള പരമ്പരകൾ റിലയൻസ് സംപ്രേഷണം ചെയ്തിരുന്നു.

Story Highlights : IPL league matches Mumbai Pune

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here