സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ – ഹൊറര്‍ മൂവി; വിസ്മയമൊരുക്കാന്‍ ചതുര്‍മുഖം എട്ടിന് തിയറ്ററുകളിലേക്ക്

സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ – ഹൊറര്‍ ചിത്രം ചതുര്‍മുഖം ഈ മാസം എട്ടിന് തിയറ്ററിലെത്തും. മഞ്ജുവാര്യരും സണ്ണിവെയ്‌നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയിലും അവതരണ മികവിലും ഏറെ വ്യത്യസ്തതകളും കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചതുര്‍മുഖം.
ഒരു പെണ്ണിന് ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസമെന്ന് പറഞ്ഞാണ് ചിത്രത്തിന്റെ ട്രെയിലര്‍ തുടങ്ങുന്നത്. തുടര്‍ന്നങ്ങോട്ട് സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയിലേക്ക് നയിക്കുന്ന ദൃശ്യങ്ങളാണ് ട്രെയിലറില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ച് നിരവധി പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്.
മലയാള സിനിമ മേഖല ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ കഥാ സന്ദര്‍ഭവും ചിത്രീകരണ രീതിയുമാണ് ചതുര്‍മുഖത്തിന്റേത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here