തുടര്‍ഭരണം ഉറപ്പ്; ലക്ഷണം വോട്ടര്‍മാരില്‍ കാണുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തുടര്‍ഭരണം ഉറപ്പെന്നതിന്റെ ലക്ഷണം വോട്ടര്‍മാരില്‍ കാണുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്ത് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇടതു പക്ഷത്തിന് ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നതെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പുതുക്കാട് മണ്ഡലത്തില്‍ താന്‍ മത്സരിക്കാത്തത് വിജയസാധ്യതയെ ബാധിക്കില്ല. തൃശൂര്‍ കേരളവര്‍മ കോളജിലെ 49ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാര്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി മൊയ്തീന്‍, ഇ.ചന്ദ്രശേഖരന്‍, ഇ.പി.ജയരാജന്‍ എന്നിവരും വിവിധ ജില്ലകളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.
Story Highlights: kadakampally surendran, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here