സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ; പോളിംഗ് മന്ദഗതിയില്‍

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ. പലയിടത്തും വോട്ടിംഗ് മന്ദഗതിയിലാണ്. ഇടുക്കിയിലും പാലായിലും പോളിംഗിന് വെല്ലുവിളിയായി കനത്ത മഴയാണ്. തൊടുപുഴ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴ ശക്തമാണ്. അവസാന മണിക്കൂറിലെ പോളിംഗിനെ മഴ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്തെ പോളിംഗ് 60.04 ശതമാനം പിന്നിട്ടു. കണ്ണൂരില്‍ ഉച്ചവരെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയില്‍ 49.16 ശതമാനവും, പാലക്കാട് 44.71 ശതമാനവും, തിരുവനന്തപുരത്ത് 44.52 ശതമാനവും, പത്തനംതിട്ടയില്‍ 46.43 ശതമാനവും, കാസര്‍ഗോഡ് 46.21 ശതമാനവും, ആലപ്പുയില്‍ 48.12 ശതമാനവും, തൃശൂര്‍ 50.20 ശതമാനവും, ഇടുക്കിയില്‍ 42 ശതമാനവും കടന്നു.

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top