ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ദൗര്‍ബല്യമാണ് ഇന്നത്തെ മലക്കംമറിച്ചില്‍: കെ. സുരേന്ദ്രന്‍

ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ദൗര്‍ബല്യമാണ് ഇന്നത്തെ മലക്കംമറിച്ചിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തത്. ശബരിമലയിലേക്ക് യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഒരുക്കിയത്. അവിശ്വാസികളായ സംഘത്തെ സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ശബരിമലയില്‍ എത്തിച്ചതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

അര്‍ധരാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത്. ഇതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല. ദേവഗണങ്ങള്‍ കൂടെയുണ്ടെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ അത് ജനങ്ങള്‍ കണക്കിലെടുക്കില്ല. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്ലാ നിലപാടുകളും മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top