കോട്ടയത്തും പത്തനംതിട്ടയിലും വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

Kollam Suicide case; Three in custody

കോട്ടയത്ത് വോട്ട് ചെയ്യാന്‍ എത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ 25ാം നമ്പര്‍ ബൂത്തായ എസ് എച്ച് മൗണ്ട് സ്‌കൂളിലാണ് സംഭവം. അന്നമ്മ ദേവസ്യയാണ് കുഴഞ്ഞുവീണ് മരിച്ചത്.

പത്തനംതിട്ട ആറന്മുളയിലും വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ആറന്മുളയിലെ എട്ടാം നമ്പര്‍ ബൂത്തായ വള്ളംകുളം ജിയുപിഎസില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Story Highlights: assembly elections 2021, death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top