ഇഎംസിസി ഡയറക്ടര്‍ക്ക് എതിരായ ഫിഷറീസ് മന്ത്രിയുടെ പ്രതികരണത്തില്‍ ദുരൂഹത: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന് എതിരായ ഫിഷറീസ് മന്ത്രിയുടെ പ്രതികരണത്തില്‍ ദുരൂഹതയുണ്ട്. സംഭവിച്ചതെന്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും അന്വേഷിക്കണം. മന്ത്രിയുടെ പ്രസ്താവന ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രേമചന്ദ്രന്‍.
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥും ആരോപിച്ചു. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പരാതി നല്‍കി അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. പരാതി കിട്ടിയതായാണ് പൊലീസില്‍ നിന്ന് മനസിലായതെന്നും വിഷ്ണുനാഥ്.
ഷിജു വര്‍ഗീസും ഇക്കാര്യത്തില്‍ പ്രതികരണം നടത്തി. തന്നെ അപായപ്പെടുത്താനുള്ള ശ്രമം ഇനിയെങ്കിലും അവസാനിപ്പിക്കുകയെന്ന് ഷിജു. ആരാണ് ആക്രമിക്കാന്‍ വന്നതെന്ന് അറിയില്ല. വണ്ടിയില്‍ വന്നു തന്നെ ആക്രമിച്ചു. ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നും ഷിജു പറഞ്ഞു.
ഇന്ന് രാവിലെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വോട്ട് രേഖപ്പെടുത്താനായി എത്തിയപ്പോഴാണ് ഇഎംസിസി ഡയറക്ടര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്നത്. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് സ്വയം പെട്രോള്‍ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും മന്ത്രി. തുടര്‍ന്ന് കസ്റ്റഡിയെ കുറിച്ച് അന്വേഷിക്കാന്‍ മാധ്യമ സംഘം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മന്ത്രിയുടെ വാദങ്ങള്‍ പൊലീസ് തള്ളുകയായിരുന്നു.
Story Highlights: n k premachandran, j mercykuttyamma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here