Advertisement

ജസ്റ്റിസ് എന്‍.വി. രമണ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഈ മാസം 24ന് ചുമതലയേല്‍ക്കും

April 6, 2021
Google News 2 minutes Read
NV Ramana Appointed Next Chief Justice Of India

സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണയെ നിയമിച്ചു. ഈ മാസം 24 ന് അദ്ദേഹം ചുമതലയേല്‍ക്കും. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആണ് ജസ്റ്റിസ് എന്‍ വി രമണയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചത്. എസ് എ ബോബ്‌ഡെയാണ് നിലവിലെ ചീഫ് ജസ്റ്റിസ്. ഈ മാസം 23 ന് അദ്ദേഹം വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

അതേസമയം ജസ്റ്റിസ് രമണ സുപ്രീം കോടതിയുടെ 48-ാം ചീഫ് ജസ്റ്റിസായാണ് ചുമതലയേല്‍ക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. 2022 ഓഗസ്റ്റ് 22 വരെ ജസ്റ്റിസ് എന്‍ വി രമണയ്ക്ക് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാം.

Story Highlights: NV Ramana Appointed Next Chief Justice Of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here