Advertisement

നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്

April 6, 2021
Google News 1 minute Read
pinarayi vijayan casts vote

എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും.

‘ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് തകർത്ത് കളയാമെന്ന് ചിലർ വിചാരിച്ചു. എന്നാൽ ഒന്നും നടന്നില്ല’- മുഖ്യമന്ത്രി പറഞ്ഞു. നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പമാണ് ധർമടത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തിയത്.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി മൊയ്തീൻ, ഇ.ചന്ദ്രശേഖരൻ, ഇ.പി.ജയരാജൻ എന്നിവരും വിവിധ ജില്ലകളിലെ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.

Story Highlights: pinarayi vijayan casts vote

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here