തിരുവനന്തപുരം പാറശാലയില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി

തിരുവനന്തപുരം പാറശാലയില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി. ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ട് ചെയ്യാനെത്തിയ ആള്‍ നേരത്തെ പോസ്റ്റല്‍ വോട്ട് ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി.

രണ്ട് പഞ്ചായത്തുകളില്‍ അട്ടിമറി നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പെരുങ്കടവില, കുന്നത്തുകാല്‍ പഞ്ചായത്തുകളില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. പെരുങ്കടവിള സ്വദേശി വേലായുധന്‍ പിള്ള വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോഴാണ് പോസ്റ്റല്‍ വോട്ട് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top