മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനവിധിയും ഇന്ന്

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനവിധിയും ഇന്ന്. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി രാജി വച്ച സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു രാജി.
ഇടതുപക്ഷത്തിന്റെ വി പി സാനു, യുഡിഎഫിന്റെ എം പി അബ്ദുസ്സമദ് സമദാനി, എന്‍ഡിഎയുടെ എ പി അബ്ദുള്ളക്കുട്ടി, എസ്ഡിപിഐയുടെ തസ്ലിം റെഹ്മാനി എന്നിവരാണ് ഇത്തവണ മത്സരത്തിനുള്ളത്. അതേസമയം കന്യാകുമാരി ലോക്‌സഭാമണ്ഡലത്തിലും ഇന്ന് ജനം വിധിയെഴുതും.
കൂടാതെ ഇന്ന് 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്നു. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കൂ. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.
Story Highlights: malappuram, lok sabha, bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here