വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായതിനാൽ: വിശദീകരിച്ച് പിആർഓ

Vijay vote bicycle house

തമിഴ് നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായതിനാലെന്ന് നടൻ്റെ പിആർഓ റിയാസ് കെ അഹ്മദ്. ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജയുടെ പിആർഓ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

“കാർ ഉപയോഗിക്കാതെ വിജയ് സൈക്കിളിൽ വോട്ടു ചെയ്യാൻ പോയത് പോളിംഗ് ബൂത്ത് അദ്ദേഹത്തിൻ്റെ വീടിനടുത്ത് ആയതിനാലാണ്. കാറിൽ യാത്ര ചെയ്താൽ റോഡിൽ കൂടുതൽ തിരക്കുണ്ടാവാൻ ഇടയുണ്ട് എന്നതും ഒരു കാരണമായിരുന്നു. അതിനു പിന്നിൽ മറ്റൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല.”- റിയാസ് ട്വീറ്റ് ചെയ്തു.

വോട്ട് നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വിജയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Story Highlights: Vijay came to vote on a bicycle as the polling booth was near his house says pro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top