Advertisement

ഇടുക്കിയിൽ വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയതായി പരാതി

April 6, 2021
Google News 1 minute Read
vote postal ballot complaint

ഇടുക്കി നെടുങ്കണ്ടത്ത് വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയതായി പരാതി. തൂക്കുപാലം കുന്നേൽ അനിൽകുമാറിനാണ് വോട്ട് നിഷേധിക്കപ്പെട്ടത്. കല്ലാർ ഗവൺമെൻറ് എൽപി സ്കൂൾ എൺപത്തിയൊന്നാം ബൂത്തിലെ 542 നമ്പർ വോട്ടറാണ് അനിൽകുമാർ. വോട്ട് ചെയ്യുവാനെത്തിയപ്പോൾ ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്യുകയും പോസ്റ്റൽ ബാലറ്റ് ഇഷ്യൂവിഡ് എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വോട്ട് നിഷേധിച്ചതിനെ തുടർന്ന് അനിൽകുമാർ ബിഡിഒ, തഹസിൽദാർ, ഇആർഒ തുടങ്ങിയവർക്ക് പരാതി നൽകി.

സംസ്ഥാനത്ത് വോട്ടിംഗ് പുരോഗമിക്കുകയാണ്. വിവിധയിടങ്ങളിൽ പെയ്യുന്ന കനത്ത മഴ ആശങ്ക ഉയർത്തുന്നുണ്ട്. പലയിടത്തും വോട്ടിംഗ് മന്ദഗതിയിലാണ്. ഇടുക്കിയിലും പാലായിലും പോളിംഗിന് വെല്ലുവിളിയായി കനത്ത മഴയാണ്. തൊടുപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ ശക്തമാണ്. അവസാന മണിക്കൂറിലെ പോളിംഗിനെ മഴ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

സംസ്ഥാനത്തെ പോളിംഗ് 60.04 ശതമാനം പിന്നിട്ടു. കണ്ണൂരിൽ ഉച്ചവരെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയിൽ 49.16 ശതമാനവും, പാലക്കാട് 44.71 ശതമാനവും, തിരുവനന്തപുരത്ത് 44.52 ശതമാനവും, പത്തനംതിട്ടയിൽ 46.43 ശതമാനവും, കാസർഗോഡ് 46.21 ശതമാനവും, ആലപ്പുയിൽ 48.12 ശതമാനവും, തൃശൂർ 50.20 ശതമാനവും, ഇടുക്കിയിൽ 42 ശതമാനവും കടന്നു.

Story Highlights: vote was recorded as a postal ballot complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here