ബംഗളൂരുവിൽ നിരോധനാജ്ഞ

ബംഗളൂരുവിൽ നിരോധനാജ്ഞ. ജിം, നീന്തൽക്കുളം, പാർട്ടി ഹോളുകൾ എന്നിവയുടെ പ്രവർത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരപരിധിയിൽ ആണ് നിയന്ത്രണമെന്ന് കർണാടക സർക്കാർ അറിയിച്ചു.
പഞ്ചാബിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ എല്ലാ ഒത്തുചേരലുകൾക്കും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വിലക്കേർപ്പെടുത്തി. മാത്രമല്ല വൈകീട്ട് 9 മണി മുതൽ രാവിലെ 5 മണി വരെ രാത്രികാല കർഫ്യുവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രങ്ങൾ കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 1,15,736 പ്രതിദിന പോസിറ്റീവ് കേസുകളും 630 മരണവുമാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗബാധ സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രോഗ വ്യാപനം സങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും.
Story Highlights: curfew in bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here