കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ബൂത്ത് ഏജന്റായിരുന്ന പുതുപ്പള്ളി സോമനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴ ജില്ലയില്‍ ഇന്നലെ മൂന്നിടത്താണ് ആക്രമണം നടന്നത്.

ബൂത്ത് ഏജന്റായിരുന്ന സോമന് ഇന്നലെ രാത്രി 11.30 ഓടെയാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാല്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നേരത്തെ അഫ്‌സല്‍ എന്ന യുവാവിനും വെട്ടേറ്റിരുന്നു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഫ്‌സലിനെ ഒരുകൂട്ടം ആളുകളെത്തി വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top