ഇടുക്കിയിൽ അറുപതുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇടുക്കിയിൽ അറുപതുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പനയിലാണ് സംഭവം. കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിന് മൊഴി നൽകി. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Story Highlights: found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top