കൊമ്പന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവം; പ്രദേശത്ത് ഹര്‍ത്താല്‍; പ്രതിഷേധം തുടരുന്നു

കൊമ്പന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നല്‍കിയില്ലെന്ന് ആരോപിച്ച് ആനപ്രേമികള്‍ പ്രതിഷേധം തുടരുന്നു. നിരവധി പേര്‍ അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ആനയോടുള്ള ആദരസൂചകമായി പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു സ്ഥലത്ത് എത്തി. അദ്ദേഹത്തിന് എതിരെയും വലിയ പ്രതിഷേധമാണ് നടക്കുന്നത്. എന്‍ വാസുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഡെപ്യൂട്ടി കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആനപ്പാപ്പാനെതിരെ കേസ് എടുക്കണമെന്നും ആനപ്രേമികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇക്കാര്യം ദേവസ്വം ബോര്‍ഡ് പരിഗണിച്ചിരുന്നില്ല.

Read Also : ദേശീയ തലത്തിൽ മോദിയുടെ വിനാശകരമായ നയങ്ങൾ എതിരിടണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണം : എ.കെ ആന്റണി

അസുഖബാധിതനായ ആനയെ എഴുന്നള്ളത്തിന് കൊണ്ടുപോയിരുന്നു എന്നും ആരോപണം. ചര്‍ച്ച നടത്താതെ ആനയെ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആനപ്രേമികളുടെ നിലപാട്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായിരുന്നു അമ്പലപ്പുഴ വിജയകൃഷ്ണന്‍. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയായിരുന്നു വിജയകൃഷ്ണന്റെ വിയോഗം.

Story Highlights: Police killed Afro-American Man In minneapolis , police officer kim potter arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top