അമ്പലപ്പുഴ വിജയകൃഷ്ണന്റെ പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍; ഒരാള്‍ കസ്റ്റഡിയില്‍

അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്കും സസ്‌പെന്‍ഷന്‍. അനിയപ്പന്‍, പ്രദീപ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രദീപിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന ചരിഞ്ഞതിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ സംഭവം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷിക്കും.
നിരവധി പേര്‍ അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. ആനയോടുള്ള ആദരസൂചകമായി പ്രദേശത്ത് ഹര്‍ത്താലാണ്. ദേവസ്വം ബോര്‍ഡും ആനപ്രേമികളുമായുള്ള ചര്‍ച്ച തുടരുന്നു. അസുഖബാധിതനായ ആനയെ എഴുന്നള്ളത്തിന് കൊണ്ടുപോയിരുന്നു എന്നുള്ള ആരോപണം.
ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണര്‍ ജി ബൈജുവിനെ താത്കാലികമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ തിരുവനന്തപുരത്ത് അടിയന്തര ദേവസ്വം ബോര്‍ഡ് യോഗം ചേരും. ആനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നിയിലേക്ക് മാറ്റി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായിരുന്നു അമ്പലപ്പുഴ വിജയകൃഷ്ണന്‍. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയായിരുന്നു വിജയകൃഷ്ണന്റെ വിയോഗം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here