ബിജെപി സ്ഥാനാർത്ഥിയായതോടെ മക്കളുടെ സിനിമാ അവസരങ്ങൾ നഷ്ടമായിത്തുടങ്ങി: കൃഷ്ണകുമാർ

bjp candidate krishnakumar film

ബിജെപി സ്ഥാനാർത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങൾ നഷ്ടമായിത്തുടങ്ങിയെന്ന് നടൻ കൃഷ്ണകുമാർ. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ സൈബർ ആക്രമണത്തിനും ഇരയായി. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകാനൊരുങ്ങുകയാണ് കൃഷ്ണകുമാർ.

അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയായി കൃഷ്ണകുമാർ എത്തിയത്. രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമ രംഗത്ത് മക്കൾക്ക് അവസരങ്ങൾ കുറഞ്ഞതായും കൃഷ്ണകുമാർ പറയുന്നു. ഡേറ്റുകൾ മാറുകയും സിനിമകൾ നഷ്ടമാവുകയും ചെയ്തു. തനിക്ക് മാത്രമല്ല കുടുംബത്തിനും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നു.

തെരഞ്ഞെടുപ്പിനിടയിൽ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ് അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ടവർ ഉയരുമെന്നും മെയ് 2 തനിക്ക് അനുകൂലമാണെന്ന പ്രതീക്ഷയും കൃഷ്ണകുമാർ വ്യക്തമാക്കുന്നു.

Story Highlights: bjp candidate krishnakumar on film roles

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top