മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും.
നേരത്തെ മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവിൽ രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
മകൾ വീണയ്ക്കാണ് കുടുംബത്തിൽ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്. മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പുറത്ത് പരിപാടികൾക്കൊന്നും പോകാതെ ഹോം ക്വാറന്റീനിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭർത്താവ് മുഹമ്മദ് റിയാസിനും, മകനും, അച്ഛൻ പിണറായി വിജയനും കൊവിഡ് പോസിറ്റീവായത്. അമ്മയ്ക്ക് കൊവിഡ് നെഗറ്റീവാണെന്നാണ് റിപ്പോർട്ട്.
Story Highlights: cm pinarayi vijayan grandson confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here