മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി

election guidelines violation complaint against cm

മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയാണ് മുഖ്യതെരെഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയത്. തെരെഞ്ഞെടുപ്പ് ദിനത്തിലെ അയ്യപ്പ പരാമർശവുമായി ബന്ധപ്പെട്ടാണ് പരാതി.

തരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. ‘അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് ‘ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന സി ഡി യും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.

Story Highlights: Election commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top