കട്ടപ്പനയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി കട്ടപ്പനയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറുപതുകാരിയായ ചിന്നമ്മയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ 4.30യോടെയാണ് ചിന്നമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിന്നമ്മ താഴത്തെ നിലയിലും ഭര്‍ത്താവ് ജോര്‍ജ് മുകളിലെ നിലയിലുമായിരുന്നു ഇന്നലെ ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉറക്കം ഉണര്‍ന്ന ഭര്‍ത്താവ് ജോര്‍ജാണ് ചിന്നമ്മയുടെ മൃതദേഹം ആദ്യം കണ്ടത്.
സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെട്ടതായും ജോര്‍ജ് മൊഴി നല്‍കിയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. മുഖത്ത് രക്തകറയും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണത്തെ കുറിച്ച് വ്യക്തത ലഭിക്കൂ. ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തി. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here