മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിൽ രണ്ട് ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്.

രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്റ്റൽ പൊലീസ് പിടികൂടിയത്. രണ്ട് പേരെയും കേന്ദ്ര അന്വേഷണ ഏജൻസികളായ ഐബിയും റോയും ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, കൊച്ചി മുനമ്പത്ത് പരിശോധന കർശനമാക്കി. തമിഴ്‌നാട്ടിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്ത് പരിശോധന കർശമാക്കിയത്.

Story Highlights: human trafficking

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top