വോട്ട് മറിക്കല്‍ ആരോപണം തള്ളി മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

മലമ്പുഴയില്‍ വോട്ട് മറിക്കല്‍ ആരോപണം തള്ളി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഒരിക്കലും മലമ്പുഴയില്‍ മൂന്നാം സ്ഥാനത്തേക്ക് പോകില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് കെ അനന്തകൃഷ്ണന്‍ വ്യക്തമാക്കി. എ പ്രഭാകരന്റെ ആരോപണം പരാജയം മറയ്ക്കാനാണെന്നും ആരോപണം. ഒന്നാം സ്ഥാനത്ത് വരാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ജയിക്കുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂവെന്നും അനന്തകൃഷ്ണന്‍.
മലമ്പുഴയില്‍ കോണ്‍ഗ്രസ് വോട്ട് വിറ്റെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി എപ്രഭാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മലമ്പുഴയില്‍ മൂന്നാം സ്ഥാനത്ത് പോകും. വില്‍ക്കാന്‍ തയാറായി കോണ്‍ഗ്രസും വാങ്ങാന്‍ തയാറായി ബിജെപിയും നടക്കുകയാണ്. നാട്ടിലാകെ ഇക്കാര്യം പാട്ടാണെന്നും കോണ്‍ഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തെരഞ്ഞെടുപ്പുദിവസം ഇരുന്നതെന്നും എ പ്രഭാകരന്‍ ആരോപിച്ചു. വോട്ടു വിറ്റാലും മലമ്പുഴയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും എ പ്രഭാകരന്‍ പറഞ്ഞു.
Story Highlights: udf, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here