ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്നും ഇ ഡി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുന്നു. പകരത്തിന് പകരം എന്ന നിലയില്‍ എടുത്ത കേസുകളാണ് ഇവയെന്നും ഇ ഡി.
മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതി സന്ദീപ് നായര്‍ മുന്‍പ് പറഞ്ഞിട്ടില്ല. എട്ട് മാസത്തിന് ശേഷമുള്ള സന്ദീപ് നായരുടെ പരാതിക്ക് പിന്നില്‍ ഉന്നതരുടെ പ്രേരണയാണ്. ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇ ഡി ഹര്‍ജി കോടതി പരിഗണിക്കെയാണ് വാദം. ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യനടപടി എടുക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ആദ്യ കേസ് ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കേ അടുത്ത കേസ് എടുത്തത് കോടതിയലക്ഷ്യമെന്ന് ഇ ഡി ചൂണ്ടിക്കാട്ടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here