ഫേസ്ബുക്കിന് പിന്നാലെ ലിങ്ക്ഡ്ഇന്നിനും പണികിട്ടി; 50 കോടി യൂസർമാരുടെ വിവരങ്ങൾ ചോർത്തി

53 കോടി ഫേസ്ബുക് യൂസർമാരുടെ വിവരങ്ങൾ ചോർത്തി ഹാക്കർ വെബ് സൈറ്റുകളിൽ വിൽപ്പനയ്ക്ക് വെച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളായിരുന്നു പുറത്തു വന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നിനും അതുപോലെയുള്ള പണി കിട്ടിയതായി റിപ്പോർട്ടുകൾ വരുന്നു.

500 മില്യൺ (50 കോടി ) ലിങ്ക്ഡ്ഇൻ യൂസർമാരുടെ വിവരങ്ങളാണ് ഹാക്കർ ഫോറത്തിൽ വില്പനയ്ക്കുള്ളത്. സൈബർ ന്യൂസ് എന്ന വെബ് പോർട്ടലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ലിങ്ക്ഡ് ഇൻ ഐഡികൾ, പേരുകൾ, ഇമെയിൽ, ഫോൺ നമ്പറുകൾ, ലിങ്ക്ഡ് ഇന്നിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്രൊഫൈലിലേക്കുമുള്ള ലിങ്കുകൾ പ്രൊഫഷണൽ ശീർഷകങ്ങൾ എന്നിവ ലീക്കായ വിവരങ്ങളിൽ ഉൾപ്പെടുന്നു.

സംഭവത്തിൽ ലിങ്ക്ഡ് ഇൻ പ്രതികരണവുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ യൂസർമാരുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആർക്കും കാണാവുന്ന മെമ്പർ പ്രൊഫൈൽ ഡാറ്റ മാത്രമാണ് ഹാക്കർമാർക്ക് ലഭിച്ചതെന്നും അവർ വിശദീകരിച്ചു. സ്വകാര്യ അംഗങ്ങളുടെ വിവരങ്ങളൊന്നും തന്നെ ഹാക്കർമാർ പുറത്തുവിട്ട ഡാറ്റയിൽ പെട്ടിട്ടില്ലെന്നും മൈക്രോസോഫ്റ്റിന് കീഴിലുള്ള കമ്പനി വ്യക്തമാക്കി.

Read Also :ഫേസ്ബുക് ഡാറ്റ ചോർച്ച; ഇരയായവരിൽ ഫേസ്ബുക് സിഇഒ മാർക്ക് സക്കർബർഗും മറ്റ് സ്ഥാപകരും

Story Highlights: LinkedIn Faces Massive 500 Million Users Data leak Report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top