നാഗ്പൂരിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; നാല് മരണം

nagpur covid hospital catches fire

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. നാല് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 27 ഓളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 ബെഡ്ഡുകളുള്ള ഒശുപത്രിയായിലായിരുന്നു തീപിടുത്തം. ഇതിൽ 15 എണ്ണം അത്യാഹിത വിഭാഗത്തിന്റേതായിരുന്നു.

രണ്ടാം നിലയിലുള്ള ഐസിയുവിലെ എ.സി യൂണിറ്റിൽ നിന്നാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് നിലകളിലേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Story Highlights: nagpur covid hospital catches fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top