കാസര്‍ഗോഡ് ടാറ്റ കൊവിഡ് ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

covid hospital kasaragod

കാസര്‍ഗോഡ് ടാറ്റ കൊവിഡ് ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നിയമനം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായത്.

60 കോടി രൂപ ചെലവില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ച് സംസ്ഥാന സര്‍ക്കാരിന് കൈമാറിയ കോവിഡ് ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

ഒന്നാം ഘട്ടത്തില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം നടന്ന് വരികയാണന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പൂര്‍ണമായും കൊവിഡ് ആശുപത്രിയായി ആയാണ് പ്രവര്‍ത്തനം തുടങ്ങുക. കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി മാറ്റുമെന്നും ഇതിലൂടെ ജില്ലയിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also : ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച് കൈമാറിയ കൊവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധം ശക്തം

സെപ്റ്റംബര്‍ ഒന്‍പതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ നിയമനം സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിരുന്നില്ല. ആശുപത്രി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് രാജമോഹന്‍ ഉണ്ണിത്താന്‍ എംപി നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല കാല നിരാഹാര സത്യാഗ്രഹവും പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായും ഉരുക്കില്‍ നിര്‍മ്മിച്ച 128 കണ്ടെനറുകളാണ് ആശുപത്രിയായത്. രണ്ട് കോടി രൂപയുടെ സജ്ജീകരണങ്ങള്‍ കൂടി ആരോഗ്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഒരുക്കാനുണ്ട്.

Story Highlights covid hospital, kasaragod, k k shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top