Advertisement

ജനങ്ങള്‍ ആഗ്രഹിക്കുന്നത് മമതയുടെ പരാജയം: അമിത് ഷാ

April 9, 2021
Google News 1 minute Read
mamta banarjee amit shah

പശ്ചിമ ബംഗാളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചാല്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യണം എന്ന് അറിയാം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിന് മറുപടി ആയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

ഇത്തവണ മമതാ ബാനര്‍ജിയുടെ പരാജയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരാജയ ഭീതിയില്‍ മമതാ ബാനര്‍ജി അസത്യ പ്രചാരണം നടത്തുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. അതിനിടെ നാളത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആയിട്ടുള്ളവര്‍ക്ക് കര്‍ശന സുരക്ഷ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

Read Also : വീരമൃത്യു വരിച്ച 22 ജവാന്മാര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു

അതേസമയം നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ മമത ബാനര്‍ജിക്ക് പരുക്കേറ്റ സംഭവം സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനായ വിവേക് നാരായണ്‍ ശര്‍മയ്ക്ക് നിര്‍ദേശം നല്‍കി.

Story Highlights: mamta banerjee, amit shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here