മൻസൂർ വധക്കേസ്; പ്രതി ഷിനോസിന്റെ ഫോണിൽ നിർണായക വിവരങ്ങൾ; ഗൂഢാലോചനയിലും തെളിവ്

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഷിനോസ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഐഎം പ്രവർത്തകന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി വിവരം. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന.

വിശദ പരിശോധനയ്ക്കായി ഫോൺ സൈബർ സെല്ലിന് കൈമാറി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണംം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ സഞ്ചരിച്‌തെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങൾ പൊലീസ് കണ്ടെത്തി. കേസിൽ ആകെ 25 പ്രതികളാണുള്ളത്. ഇതിൽ പതിനൊന്ന് പേർ കൊലപാതകത്തിൽ നേരിട്ടും ബാക്കി പതിനാല് പേർ ഗൂഢാലോചനയിൽ പങ്കെടുത്തവരുമാണെന്നാണ് വിവരം.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights: mansoor murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top