Advertisement

വിദേശത്തേക്ക് കടക്കാൻ ശ്രീലങ്കൻ വംശജർ കൊച്ചിയിൽ എത്തിയിരുന്നതായി സൂചന

April 9, 2021
Google News 1 minute Read

വിദേശത്തേക്ക് കടക്കാൻ 20 ശ്രീലങ്കൻ വംശജർ കൊച്ചിയിൽ എത്തിയിരുന്നതായി സൂചന. ഏജന്റുമാർ പിടിയിലായെന്ന് അറിഞ്ഞതോടെ തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇവർ കൊച്ചി വിട്ടതായാണ് വിവരം.

മുനമ്പം തീരം വഴി ബോട്ട് മാർഗം വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് മനുഷ്യക്കടത്തിന് പദ്ധതിയിട്ടിരുന്നത്. ഇങ്ങനെ കടക്കാൻ ശ്രീലങ്കൻ പൗരന്മാരായ 20 പേർ കൊച്ചിയിൽ എത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഏജന്റുമാരെന്ന് സംശയിക്കുന്ന രണ്ട് പേരെ തൂത്തുക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇവർ കൊച്ചി വിടുകയായിരുന്നു.
കൊച്ചിയിലെത്തിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. 2019 ജനുവരി മാസത്തിൽ മുനമ്പത്ത് നിന്ന് കണ്ടെത്തിയ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം മുനമ്പം, ചെറായി, എടവനക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകളിൽ പൊലീസിന്റെ പരിശോധന തുടരുകയാണ്. മുൻപ് മനുഷ്യക്കടത്തിന് പ്രതികൾ തെരഞ്ഞെടുത്ത മാർഗങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Story Highlights: human trafficking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here