സുപ്രിം കോടതി ജഡ്ജിമാരുടെ ഒഴിവുകൾ നികത്താൻ ചേർന്ന കൊളീജിയം തീരുമാനമാകാതെ പിരിഞ്ഞു

Supreme Court collegium meets

സുപ്രിം കോടതി ജഡ്ജിമാരുടെ അഞ്ച് ഒഴിവുകൾ നികത്താൻ ചേർന്ന കൊളീജിയം തീരുമാനമാകാതെ പിരിഞ്ഞു. ഈമാസം 23ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വിരമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വ്യാഴാഴ്ച കൊളീജിയം ചേർന്നത്. സാധാരണനിലയിൽ അടുത്ത ചീഫ് ജസ്റ്റിസിന് നിയമന ഉത്തരവ് കൈമാറി കഴിഞ്ഞാൽ കൊളീജിയം നടപടികളിൽ നിലവിലെ ചീഫ് ജസ്റ്റിസ് ഇടപെടാറില്ല. ചീഫ് ജസ്റ്റിസായി അധികാരമേൽക്കാനുള്ള വാറന്റ് ഓഫ് അപ്പോയ്ന്റ്മെന്റ് ജസ്റ്റിസ് എൻവി രമണയ്ക്ക് കേന്ദ്രസർക്കാർ കഴിഞ്ഞ ചൊവ്വാഴ്ച കൈമാറിയിരുന്നു. ഇതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കൊളീജിയം വിളിച്ചുചേർത്തത്.

Story Highlights: Supreme Court collegium meets but discusses no names

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top