മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റു; ആരോപണവുമായി ജനതാദൾ നേതാവ്

മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം കൊഴുക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ അനന്തകൃഷ്ണൻ ബിജെപിക്ക് പതിനായിരം വോട്ട് വിറ്റെന്നാണ് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോണിൻ്റെ ആരോപണം. എന്നാൽ മനോനില തെറ്റിയ ജോൺ ജോണിനെ ഡോക്ടറെ കാണിക്കണമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ അനന്തകൃഷ്ണണൻ്റെ പ്രതികരണം. ഹരിപ്പാടും, പുതുപ്പള്ളിയിലും ജയിക്കാനാണ് മലമ്പുഴയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റതെന്ന് മന്ത്രി എകെ ബാലനും ആരോപിച്ചു. കാശുകൊടുത്ത് വോട്ടുവാങ്ങേണ്ട സ്ഥിതി ബിജെപിക്കില്ലെന്ന് എൻ ഡി എ സി കൃഷ്ണകുമാർ സ്ഥാനാത്ഥി വ്യക്തമാക്കി.
വോട്ടുകച്ചവട വിവാദത്തിൽ ഇന്നത്തെ ആദ്യ ആരോപണമുന്നയിച്ചത് മന്ത്രി എകെ ബാലനാണ്. പിന്നാലെ യുഡിഎഫ് ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ വിമർശനം കുറച്ചു കൂടി കടുപ്പിച്ചു. എൽ ഡി എഫ് ആരോപണം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു യുഡിഎഫ് നേരത്തെ മലമ്പഴുയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന അഡ്വ. ജോൺ ജോണിൻ്റെ പ്രതികരണം. തരം താണ ആരോപണങ്ങളുന്നയിക്കുന്ന ജോൺ ജോണിന് സമനിലതെറ്റിയെന്നും പ്രവർത്തനമികവ് കണ്ട് കച്ചവടം പൊളിഞ്ഞതിലുളള വിഷമമാണ് അദ്ദേഹത്തിനെന്നും യുഡിഎഫ് സ്ഥാനാർത്ഥി എസ് കെ അനന്തകൃഷ്ണൻ തിരിച്ചടിച്ചു.
ഇരുമുന്നണികളിൽ നിന്നുമുളള അസംതൃപ്തരുടെ വോട്ട് കിട്ടിയെന്നും വോട്ടുകച്ചവടമല്ല നടന്നതെന്നും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും പറഞ്ഞു.
Story Highlights: UDF candidate sells votes to BJP in Malampuzha; Janata Dal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here