Advertisement

ഇന്തോനേഷ്യൻ തീരത്ത് വൻ ഭൂചലനം

April 10, 2021
Google News 1 minute Read
massive earthquake in Indonesia

ഇന്തോനേഷ്യൻ തീരത്ത് വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ പറഞ്ഞു.

ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലായിരുന്നു ഭൂകമ്പം. എന്നാൽ സുനാമി മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈസ്റ്റ് ജാവയിലെ മലംഗ് നഗരത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ 45 കിലോമീറ്റർ മാറിയാണ് ഭുകമ്പതതിന്റെ പ്രഭവകേന്ദ്രം.

പലപ്പോഴഉം ഭൂചലനങ്ങളും ആഗ്നിപർവത സ്‌ഫോടനങ്ങളുമുണ്ടാകുന്ന പ്രദേശമാണ് ഇന്തോനേഷ്യ. ടെക്ടോണിക്ക് പ്ലേറ്റുകൾക്ക് ചലനം സംഭവിക്കുന്ന പസിഫിക്കിലെ ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇന്തോനേഷ്യയിൽ ഇത്തരം പ്രകൃതി ദുരന്തങ്ങളുണ്ടാകാൻ കാരണം.

2018 ൽ 7.5 തോത് രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4,300 പേരെയാണ് കാണാതായതോ മരണം സംഭവിച്ചതോ ആയി കണക്കാക്കിയിരിക്കുന്നത്. 26 ഡിസംബർ 2004 ലെ ഭൂകമ്പത്തിൽ (9.1 മാഗ്നിറ്റിയൂട്) 1,70,00 പേർക്കാണ് ജീവൻ നഷ്ടമായത്.

Story Highlights: massive earthquake in Indonesia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here