Advertisement

കൊവിഡ് വ്യാപനം; പ്രതിരോധം കടുപ്പിച്ച് ഡൽഹി സർക്കാർ

April 10, 2021
Google News 1 minute Read

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധം കടുപ്പിച്ച് ഡൽഹി സർക്കാർ. ആളുകൾ കൂടുന്ന ഇടങ്ങളിലും യാത്രകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും സർക്കാർ നിയന്ത്രണം കൊണ്ടുവന്നു.

രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സർക്കാർ കൂടുതൽ കടുത്ത നടപടികളിലേയ്ക്ക് കടന്നത്. റെസ്റ്റോറന്റുകളിലും തീയറ്ററുകളിലും ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഒരേ സമയം പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. അത്യാവശ്യത്തിന് മാത്രം പൊതുഗതാഗതം ഉപയോഗിക്കണം. വിവാഹത്തിന് അൻപത് പേരിൽ കൂടുതൽ പാടില്ല. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും സർക്കാർ നിർദേശിച്ചു. സ്റ്റേഡിയത്തിൽ സ്‌പോർട്‌സ് ഇവന്റുകൾ താത്ക്കാലികമായി നിർത്തി. സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്നും സർക്കാർ അറിയിച്ചു.

Story Highlights: covid 19, Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here