Advertisement

കേരളത്തിലെ ആദ്യ myG ഫ്യൂച്ചര്‍ സ്റ്റോര്‍ തൃശ്ശൂര്‍ പൂത്തോളില്‍ പ്രവർത്തനമാരംഭിച്ചു

April 10, 2021
Google News 3 minutes Read

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ myG യുടെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ തൃശ്ശൂര്‍ പൂത്തോളില്‍ എ.കെ. ഷാജി (ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, മൈജി) ഇന്ന് ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും ഹോം അപ്ലയന്‍സുകളുടെയും കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് അനുഭവം രണ്ട് നിലകളിലായി ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് മൈജി ഫ്യൂച്ചര്‍. ഇതിലൂടെ വേറൊരു റേഞ്ച് ഡിജിറ്റല്‍ ലോകമൊരുക്കുന്നതിനൊപ്പം ഗൃഹോപകരണ മേഖലയിലും മൈജി ചുവടുറപ്പിക്കുകയാണ്. തൃശ്ശൂരിലെ മൈജിയുടെ എട്ടാമത്തെയും കേരളത്തിലെ തൊണ്ണൂറാമത്തെയും ഷോറൂമാണ് പൂത്തോളിൽ തുടങ്ങിയിരിക്കുന്നത്. ഒപ്പം ഉദ്ഘാടനത്തോട് അനുബന്ധിച്ച് അത്യാകർഷകമായ ഓഫറുകളും സർപ്രൈസുകളും ഒരുക്കിയിരിക്കുന്നു.

ഉദ്ഘാടന ഓഫറായി ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,500 രൂപ ക്യാഷ്ബാക്ക് വൗച്ചർ സ്വന്തമാക്കാവുന്നതാണ്. ഉദ്ഘാടന ദിനത്തിൽ ഓരോ മണിക്കൂറിലും ഒരു ഭാഗ്യശാലിക്ക് വാഷിങ് മെഷീൻ മുതൽ ട്രോളി ബാഗ് വരെ നേടാൻ അവസരവും ലഭിക്കുന്നു. വാഷിങ് മെഷീനുകൾക്കും ഫ്രിഡ്ജുകൾക്കും 47 % വരെ വിലക്കുറവിനൊപ്പം സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. കൂടാതെ മറ്റെങ്ങുമില്ലാത്ത വിലക്കുറവിലും ഓഫാറുകൾക്കുമൊപ്പം സ്മോള്‍ & ഹോം അപ്ലയന്‍സുകളും മൈജി ഫ്യൂച്ചറിന്റെ ഭാഗമാണ്.

4,999 രൂപയ്ക്കും 9,999 രൂപയ്ക്കും ഇടയിലുള്ള മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ 3 ലിറ്റര്‍ പ്രഷര്‍ കുക്കര്‍, വയേര്‍ഡ് ഹെഡ്സെറ്റ് എന്നിവ സൗജന്യമായി നേടാം. എല്‍.ഇ.ഡി. ടിവികള്‍ക്കും ഏ.സികള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സമ്മാനങ്ങളും സ്വന്തമാക്കാം. ലാപ്ടോപ്പുകള്‍ക്ക് വിലക്കുറവിന് പുറമെ 2,999 രൂപ വിലമതിക്കുന്ന വയര്‍ലെസ് സൗണ്ട് ബാര്‍ കോമ്പോ ഓഫറായി നേടാം. ഒപ്പം 70% വരെ ഡിസ്‌ക്കൗണ്ടോടുകൂടിയുള്ള ആക്സസറീസിന്റെ വിപുലമായ ശേഖരവും.

കൊവിഡ് 19 പശ്ചാത്തലത്തിൽ അനുശാസിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് myG ഫ്യൂച്ചർ സ്റ്റോർ പ്രവർത്തിക്കുക. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന myG കെയർ സർവീസ് സെന്ററിലൂടെ വിദഗ്‌ദ്ധരായ ടെക്‌നീഷ്യൻസിന്റെ നേതൃത്വത്തിൽ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും മികച്ച സർവീസും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്നു. വിവിധ ഫിനാൻസ് ഓഫറുകൾക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കും.

മൈജിയുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകൾക്ക് എക്സ്റ്റൻഡ് വാറണ്ടി, പ്രൊട്ടക്ഷൻ പ്ലാനുകൾ, എന്തും എന്തിനോടും മാറ്റിവാങ്ങുന്ന എക്സ്ചേഞ്ച് ഓഫാറുകൾ, ഹോം ഡെലിവറി തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചർ സ്റ്റോറിൽ ലഭ്യമാണ്. മൈജി ഫ്യൂച്ചർ സ്റ്റോറിലൂടെ തൃശ്ശൂർ ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഓരോ ജില്ലയിലും ഒരു ഫ്യൂച്ചർ സ്റ്റോർ എന്നതാണ് മൈ ജിയുടെ ലക്ഷ്യം. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിങ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തു കഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.

Read Also : കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് വിസ്മയം സാധ്യമാക്കാൻ myG ഫ്യൂച്ചർ സ്റ്റോർ; ഏപ്രിൽ 10 ന് തൃശ്ശൂർ പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നു

Story Highlights: myG future store Opened Today Thrissur poothole

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here