കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നോട്ടിസ്

കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നോട്ടിസ്. ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് നോട്ടിസ് നൽകിയത്. തെരഞ്ഞെടുപ്പ് വേളയിൽ കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതായി പരാതി ഉയർന്നിരുന്നു.
തെരഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകൻ രാധാകാന്ത ത്രിപാഠിയാണ് പരാതിയുമായി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നടപടി. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിൽ സ്വീകരിച്ച നടപടികൾ നാലാഴ്ചയ്ക്കകം അറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഇതിനിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
Story Highlights: Covid spread, National human rights commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here