ബംഗാളിൽ അക്രമം നടന്ന ബൂത്തിലെ പോളിംഗ് സസ്‌പെൻഡ് ചെയ്തു; റീ പോളിംഗ് തീയതി മറ്റന്നാൾ

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ അക്രമം നടന്ന കൂച്ച് ബിഹാറിലെ പോളിംഗ് സസ്‌പെൻഡ് ചെയ്തു. റീ പോളിംഗ് തീയതി മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് പൊലീസ് നിരീക്ഷകൻ മധുരി. ഡി. പ്രതാപ് ട്വന്റിഫോറിനോട് പറഞ്ഞു.
അക്രമം ഉണ്ടായപ്പോഴാണ് സിഐഎസ്എഫ് വെടിയുതിർത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥർക്ക് നേരെ ഒരു സംഘം അക്രമം അഴിച്ചുവിട്ടു. സംഘർഷത്തിൽ പൊലീസ് നിരീക്ഷകർക്കും പരുക്കേറ്റതായി മധുരി. ഡി. പ്രതാപ് കൂട്ടിച്ചേർത്തു.
അതേസമയം കൂച്ച് ബിഹാറിൽ കേന്ദ്ര സേനയ്‌ക്കെതിരെ നാട്ടുകാർ രംഗത്തെത്തി. ബൂത്തിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ സിഐഎസ്എഫ് മർദിച്ചന്നെും വോട്ട് ചെയ്യാൻ നിന്നവരെ വെടിവച്ചെന്നും നാട്ടുകാർ ആരോപിച്ചു.
Story Highlights: west bengal, polling
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!