വലിയതുറ എഫ്‌സിഐ ഗോഡൗണിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം വലിയതുറയിലെ എഫ്‌സിഐ ഗോഡൗണിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം. അരിച്ചാക്ക് അടുക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ടിലെ വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കോണ്‍ട്രാക്ടിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്ഥരുടെ ഇഷ്ടാനുസരണം തങ്ങളെ ജോലി ചെയ്യിപ്പിക്കുന്നു എന്നും തൊഴിലാളികള്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി റേഷനരിയുമായെത്തിയ വാഹനങ്ങള്‍ തൊഴിലാളികള്‍ തടഞ്ഞു. ഐഎന്റ്റിയുസി, എസ്ഡിറ്റിയു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Story Highlights: protest, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top